2012, ഫെബ്രുവരി 28, ചൊവ്വാഴ്ച

പ്രണയാരണ്യം


പ്രണയം അഗ്നിയായെരിയുകയാണ് നിന്മുഖം ഓര്തിരിക്കുമ്പോള്
വിരഹമെന്നെ ഉദാസീനനാക്കുന്നു.
എരിയുന്ന സൂര്യന്  താഴെയും  നീയാണെന്റെ  ദാഹം
നിന്കണ്ണില്കണ്ണുനോക്കിയിരിക്കാന്
നിന്മാറിലൊന്ന് തലചായ്ക്കാന്‍ 
നിന്നുള്ളില്തുടിക്കുന്ന നമ്മുടെ സ്വപ്നത്തിനായ് കാതോര്ക്കാന്‍ 
തുടുത്ത നിന്ചുണ്ടിലോന്നുമ്മവെക്കാന്
കാറ്റില്പാറുന്ന നിന്നളകങ്ങളെ മാടിയോതുക്കാന്‍  
ഇവിടെ ഉദിച്ചസ്ഥമിക്കുന്ന സൂര്യനു മുന്പേ
ഒച്ചിനെ പ്പോലെ ഇഴയുന്ന കലണ്ടെരിലെ  അക്കങ്ങള്ക് മുന്പേ 
എനിക്കു പറക്കാന്കഴിഞ്ഞിരുന്നെങ്കില്‍   
ഇനിയൊരു സംഗമമുണ്ടാകുമോ എന്നാരറിഞ്ഞു എങ്കിലും 
മറക്കരുതെന്നെയെന്നും.
പിരിയാന്നേരം നീ പറഞ്ഞതോര്തെന്നും
ഉറങ്ങാതെ നേരം വെളുപ്പിച്ച്ചിടുന്നോമനേ......................

2012, ഫെബ്രുവരി 22, ബുധനാഴ്‌ച

പ്രവാസം




ജീവിതം....
ജലോപരിതലത്തില്പൊങ്ങുതടി പോലെ    
ഒഴുക്കിന്റെ സഹാചാരിയായീ.  
പറിച്ചെറിയാന്കഴിയാത്ത  ബന്ധങ്ങളുടെ നീണ്ട ചരടുകലുമായ്
കടമകളുടെ കല്ച്ചുമരുകളില്തലയിടിച് നോവുപോഴും 
കണ്ണീര്ചാലുകളെ വിയര്പ്പില്ചേര്ത്തലിയിച്ചു.
 വേലിയിരക്കത്തില്എന്റെ ഭാണ്ട കെട്ടുകള്ഞാന്അവര്ക്കായ് പങ്കിട്ടു.
 വീതം കഴിയുപോള്വിയര്പ്പു പറ്റിയ ഭാണ്ടവും ഞാനും ബാക്കിയായി
 എങ്കിലും എന്റെയാശ്വാസം
സ്വപ്നങ്ങള്നിറച്ച ഭാണ്ടവുമായ്അടുത്ത വേലിയേറ്റത്തിലേക്ക്‌   
ഒരു പക്ഷെ ഭാണ്ഡങ്ങള്നിറയും മുന്പേ ഒരു വേലിയിറക്കം?


വെളിച്ചം ,
അഗ്നിയാനെന്നറിയാതെ പറന്നടുക്കുന്നവര്
വലം വെച്ച് ന്രിത്തമാടി
ഓരോ വൃത്തവും അവസാനികുന്നിടത്അടുത്തത് തുടങ്ങുകയായി  
ചിലര്നേടുമ്പോള്
ചിലര്എരിഞ്ഞടങ്ങിടാനാവും  വിധി.

കടപ്പാടിന്റെ ജീവിത വഴി

ഈ ഭൂമിയില്‍ എന്നെ ഞാനാക്കുന്നത്;ജന്മം കൊണ്ടും കര്‍മം കൊണ്ടും നേടിയ ബന്ധങ്ങളാണെന്നു ഞാന്‍ വിശ്വൊസിക്കുന്നു.
രക്തവും ജീവനും പങ്കുവച്ചു ജന്മം തന്ന, അവരുടെ സ്നെഹത്തിന്റെ കൈകളില്‍ സുരക്ഷിതത്തിന്റെ തണലില്‍ വളര്ത്തി വലുതാക്കിയ എന്റെ മാതാവും പിതാവും,

വളര്‍ച്ചയുടെ പല ഘട്ടങ്ങളിലും കൈ പിടിച്ചു നടത്തിയ ഒരേ ഗര്‍ഭപാത്രത്തില്‍ ജന്മമെടുത്ത് ഒരേ നെഞ്ചിലെ ചൂടു നുകര്‍ന്ന് ഞരബുകളില്‍ ഒരെ രക്തം ഒഴുകുന്ന എന്റെ പ്രിയ സഹോദരങള്‍,

കൌമാ‍ര സ്വൊപ്ന സങ്കല്‍പ്പങ്ങളിലെ കൂട്ടുകാരിയുടെ വര്‍ണ ശഭളിമയുമായി വെളിച്ചമായ് നല്ലപാതിയായി ജീവന്‍ പകുത്തു തന്ന എന്റെ പ്രിയപെട്ടവള്‍,

ബാല്യം മുതല്‍ സൌഹ്രതത്തിന്റെയും സഹകരണത്തിന്റെയും ഇതുവരെയും ഇനി മരണം വരെയും ജീവിതത്തില്‍ വന്നു ചേരുന്ന എന്റെ സുഹ്രുത്തുക്കള്‍,

ഒരു ജന്മത്തിന്റെ പൂര്‍ണതയായി പുണ്യമായി പാരബര്യത്തിന്റെ പിന്തുടര്‍ച്ചയായി ദൈവത്തിന്റെ സമ്മാനമായി, എന്റെ പ്രിയ സന്താനങ്ങള്‍.

അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കുമപ്പുറം നന്മ തിന്മയറിഞ്ഞു വളരാന്‍ നല്ല മനുഷ്യനാവന്‍ പടിപ്പിച്ച അധ്യാപകര്‍,

കര്‍മ്മപധത്തിലേക്കു കൈ പിടിച്ചു കയറ്റുകയും എവിടെയും മുന്നേറാനും വിജയത്തിലെത്താ‍നും ധൈര്യം തന്ന് അനുഗ്രഹിച്ച ഗുരുതുല്യരായവര്‍,

പിന്നെ ഒളിഞ്ഞും തെളിഞ്ഞും എന്റെ കൂടെ നിന്ന എന്റെ പ്രിയപ്പെട്ടവര്‍,
എല്ലാവര്‍ക്കും എന്റെ ജന്മം കൊണ്ടു കടപ്പെട്ടിരിക്കുന്നു.

എല്ലാത്തിനുമപ്പുറം ഈ പ്രപചത്തിന്റെ വിശാലതയിലെക്കു മനുഷ്യജന്മം തന്നയചച അല്ലാഹു….
അവനാണു സര്‍വ്വസ്തുതിയും.

2012, ഫെബ്രുവരി 18, ശനിയാഴ്‌ച

സ്വൊപ്നം



ഒന്നു കരയാന്‍ കൊതിച്ചിന്നു ഞാന്‍...
നെഞ്ചിനുള്ളിലെ വിങ്ങലൊന്നടങ്ങും വരെ.
എന്‍റെ സ്വപ്‌നങ്ങള്‍,
ഞാന്‍ പടുത്തുയര്‍ത്തിയ ജീവിതത്തിന്‍റെ വര്‍ണ ഗോപുരം
അതിനു മീതെ,
കാര്‍മേഘങ്ങള്‍ വന്നടിഞ്ഞു കൂടി 
തുള്ളി തുള്ളിയായി പിന്നെ പേമാരിയായി
എല്ലാം അലിഞ്ഞലിഞ്ഞ  ഒരു മണ്‍കൂനയായി 
എന്‍റെ സ്വപ്നങ്ങളെ അടക്കം ചെയ്ത പോലേ 
കൊളുത്താന്‍ ഒരു തിരി പോലുമില്ലാതെ
അര്‍പ്പിക്കാന്‍ ഒരിതള്‍ പൂ പോലുമില്ലാതെ
എന്നിട്ടും,കണ്ണുകള്‍ നനയുന്നില്ലലോ 
പൊട്ടികരയാനാശിച്ചിട്ടും ഒന്നേങ്ങാന്‍  പോലുമാവാതെ
ഉള്ളു മരവിച്ചു പോയിരിക്കുന്നു
പിന്നെ ദാഹിച്ചു വരണ്ടുണങ്ങിയ ചുണ്ടുകളെ നനക്കാന്‍ 
കൈകുമ്പിളില്‍ കോരിയെടുതപ്പോഴെല്ലാം    
 ഒരു തുള്ളി പോലുമവശേഷിക്കാതെ  ചോര്‍ന്നു പോയീ
കോരിയ കൈകളും നിലാവില്‍ നിറഞ്ഞു തിളങ്ങുന്ന തടാകവും
എല്ലാം ഞാന്‍ കണ്ട സ്വപ്നമായിരുന്നോ ?
ജീവിതത്തിന്റെ മുള്ള് നിറഞ്ഞ 
ഇരുള്‍ വഴികളില്‍ ഒരു മിന്നാമിനുങ്ങാവാന്‍ 
ഇനിയേതു സ്വപ്നമാണ് ബാക്കി.